‘ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റ’: തെളിവ് നൽകാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പത്മജ
ബിജെപി പ്രവേശനത്തിന് പിന്നിൽ മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്റയാണെന്ന ആരോപണം തള്ളി പത്മജ വേണുഗോപാൽ. ഇതിന് തെളിവ് നൽകാന്‍ കോണ്‍ഗ്രസിനെ പത്മജ വെല്ലുവിളിച്ചു. താന്‍ ബെഹ്‌റയെ കണ്ടിട്ട് ഒന്നരവർഷമായി. സ്വന്തം നിലയ്ക്കുള്ള തീരുമാനമാണ് ബിജെപി പ്രവേശനമെന്നും പത്മജ പറഞ്ഞു. തന്‍റെ സ്വന്തം മണ്ഡലത്തിൽപോലും തന്നെ കാലുകുത്തിക്കാന്‍ കോണ്‍ഗ്രസിലെ ചിലർ അനുവദിച്ചിരുന്നില്ലെന്നും പത്മജ വിമർശിച്ചു.
പത്മജയുടെ ബിജെപി പ്രവേശനത്തിന് വേണ്ടി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ പ്രവർത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ ഈ ഉദ്യോഗസ്ഥൻ ലോക്‌നാഥ് ബെഹ്‌റയാണെന്ന് കെ.മുരളീധരൻ ഇന്ന് രാവിലെ പറഞ്ഞു. ബെഹ്‌റയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും നല്ല ബന്ധമാണുള്ളത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന കാലം മുതൽ തന്‍റെ കുടുംബവുമായി ബെഹ്‌റയ്ക്ക് ബന്ധമുണ്ട്. അക്കാലത്ത് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. ഈ ബന്ധം ബിജെപിക്കാർ ഉപയോഗിച്ച് കാണുമെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു. പിന്നാലെ പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്‌റയാണെന്നതിന് തെളിവുണ്ടെന്ന് കെ.സി.വേണുഗോപാലും പ്രതികരിച്ചിരുന്നു.
sdfsdf