പത്മജയെ ബിജെപിയിലെത്തിച്ചത് ലോകനാഥ് ബെഹ്‌റ; ബിജെപിയുമായുള്ള ഇടപാടുകൾക്ക് പിണറായിക്ക് ഡൽഹിയിൽ സ്ഥിരം സംവിധാനമുണ്ടെന്നും കെ.സി വേണുഗോപാൽ
ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ഉയർന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. പത്മജക്കായി ചരട് വലിച്ചത് ലോക്‌നാഥ് ബെഹ്‌റയാണ് എന്ന് പറഞ്ഞ കെസി പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്‌റയാണെന്നുള്ളതിന് തെളിവുണ്ടെന്നും വ്യക്തമാക്കി. ബിജെപിയുമായുള്ള ഇടപാടുകൾക്ക് പിണറായിക്ക് ഡൽഹിയിൽ സ്ഥിരം സംവിധാനമുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു. കേസുകളിൽ ഉൾപ്പെടെ ചിലർ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഇന്ത്യ സംഖ്യത്തെ ബാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തലയാണ് തന്നോട് ആലപ്പുഴയിൽ മത്സരിക്കാന്‍ ആദ്യം നിർദേശിച്ചതെന്നും ദേശീയ ചുമതലയിൽ തുടർന്ന് കൊണ്ട് മത്സരിക്കുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
sdfsdf