കേരളത്തിന്റെ കോണ്‍ഗ്രസ് സ്ഥാർ‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു; വയനാട്ടിൽ‍ രാഹുൽ‍ തന്നെ; തൃശൂരിൽ കെ. മുരളീധരനും


അഭ്യൂഹങ്ങൾ‍ക്കും ദിവസങ്ങൾ‍നീണ്ട ചർ‍ച്ചകൾ‍ക്കുശേഷം കേരളത്തിന്റെ കോണ്‍ഗ്രസ് സ്ഥാർ‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. ഡൽ‍ഹിയിൽ‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ദേശീയ ജനറൽ‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പട്ടിക പ്രഖ്യാപിച്ചത്. ഇന്ന് ചത്തീസ്ഗഡ്, കർ‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ 39 സ്ഥാനാർ‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പദ്മജയുടെ ബിജെപി പ്രവേശനത്തിനു മറുപടിയായി തൃശൂരിൽ‍ വടകര സിറ്റിംഗ് എംപി.യായ കെ. മുരളീധരന്‍ മത്സരിക്കും എന്നതാണ് കെ. സുധാകരന്‍ പറഞ്ഞ സർ‍പ്രെസ്. 

2019ൽ കോൺഗ്രസ് പരാജയപ്പെട്ട ആലപ്പുഴയിൽ‍ കെ.സി. വേണുഗോപാൽ‍ മത്സരിക്കും. വയനാട്ടിൽ‍ രാഹുൽ‍ ഗാന്ധി തന്നെ മത്സരിക്കും. കെ. സുധാകരന്‍ കണ്ണൂരിൽ‍ നിന്ന് ജനവിധി തേടും. ടി.എന്‍. പ്രതാപന്‍ മത്സരിക്കില്ല, പകരം നിയമസഭാസീറ്റു നൽ‍കുമെന്നാണ് റിപ്പോർ‍ട്ടുകൾ‍. മുസ്ലീം പ്രതിനിധ്യമുറപ്പാക്കാന്‍ വടകരയിൽ‍ ഷാഫി പറമ്പിൽ‍ സ്ഥാനാർ‍ത്ഥിയാകും. ബാക്കി സീറ്റുകളിൽ‍ സിറ്റിംഗ് എംപിമാർ മത്സരിക്കും. കാസർ‍കോഡ്− രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കോഴിക്കോട്− എം.കെ. രാഘവന്‍, പാലക്കാട്− വി.കെ. ശ്രീകണ്ഠന്‍, ആലത്തൂർ‍− രമ്യ ഹരിദാസ്, ചാലക്കുടി− ബെന്നി ബഹ്നാന്‍, എറണാകുളം− ഹൈബി ഈഡന്‍, ഇടുക്കി− ഡീന്‍ കുര്യാക്കോസ്, മാവേലിക്കര− കൊടിക്കുന്നിൽ‍ സുരേഷ്, പത്തനംതിട്ട− ആന്റോ ആന്റണി, ആറ്റിങ്ങൽ‍− അടൂർ‍ പ്രകാശ്, തിരുവനന്തപുരം− ശശി തരൂർ‍. വയനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അവസാന നിമിഷം വരെ ആശയക്കുഴപ്പം നിലനിനിന്നിരുന്നെങ്കിലും പിന്നീട് ദേശീയ നേതൃനിരയിലെ പ്രമുഖരെ തന്നെ ഇവിടെ മത്സരത്തിനിറക്കാൻ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

article-image

േേ്ി്േി

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed