മാർഗം കളി മത്സരത്തിൽ കോഴ ആരോപണം; കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചു
കോഴ ആരോപണത്തെ തുടർന്ന് കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചു. ഇന്നലെ നടന്ന മാർഗം കളി മത്സരത്തിലാണ് കോഴ ആരോപണം. കഴിഞ്ഞദിവസമാണ് കലോത്സവം തുടങ്ങിയത്. അഞ്ചു ദിവസം നീളുന്ന കലോത്സവത്തിനിടെയാണ് കോഴ ആരോപണം ഉയർന്നിരിക്കുന്നത്.
നേരത്തെ കലോത്സവത്തിന്റെ പേര് സംബന്ധിച്ച് വിവാദമുയർന്നിരുന്നു. ഇന്‍തിഫാദ എന്ന പേരായിരുന്നു വിവാദത്തിനിടയാക്കിയത്. കലോത്സവത്തിന് നൽകിയിരിക്കുന്ന ‘ഇന്‍തിഫാദ’ എന്ന പേര് നീക്കാൻ വൈസ് ചാന്‍സലർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ൗൈ്ൗ്