പത്മജയെപ്പോലെ ഇനിയും ഒരുപാട് പേർ ബിജെപിയിൽ ചേരും; അനിൽ ആന്റണി


പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി അനിൽ ആന്റണി. പത്മജയെപ്പോലെ ഇനിയും ഒരുപാട് പേർ ബിജെപിയിൽ ചേരുമെന്ന് അനിൽ ആന്റണി മാധ്യമത്തോട് പറഞ്ഞു. ‘ഞാനും പത്മജ ചേച്ചിയും രണ്ട് ഉദാഹരണങ്ങൾ മാത്രമാണ്. പത്മജച്ചേച്ചിയെപ്പോലെ ഇനിയും ഒരുപാട് പേർ ബിജെപിയിൽ ചേരും. പത്തോളം മുൻമുഖ്യമന്ത്രിമാർ ബിജെപിയിൽ ചേർന്നു. പത്ത് വർഷമായി കോൺഗ്രസിന്റെ പോക്ക് ശരിയല്ല. കേരളത്തിൽ ബിജെപി വളരാൻ തുടങ്ങുകയാണ്. ഇന്നല്ലെങ്കിൽ നാളെ ബിജെപി കേരളത്തിലെ ഒന്നാമത്തെ പാർട്ടിയാകും’, അനിൽ ആന്റണി പ്രതികരിച്ചു. 

ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ് തവിട് പൊടിയാകും. കോൺഗ്രസിനകത്ത് നിന്നിട്ട് ഒരു കാര്യവുമില്ല. മോദിയുടെ വീക്ഷണത്തിനൊപ്പം നിൽക്കാനാണ് പത്മജച്ചേച്ചി ബിജെപിയിൽ ചേർന്നത്. മറ്റൊന്നിനും വേണ്ടിയും ആരും ബിജെപിയിൽ ചേരാറില്ല. കോൺഗ്രസിന് വലിയ പരാജയം സംഭവിക്കാൻ പോവുകയാണ്. മുൻ സർക്കാരുകൾ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങൾ നിരവധിയുണ്ട്. മടിയിൽ കനമുള്ളവരാണ് കേന്ദ്ര ഏജൻസികളെ പേടിച്ചോടുന്നത്. മോദി സർക്കാരിൻ്റെ കാലത്ത് കേന്ദ്ര ഏജൻസികൾ സ്വതന്ത്രമായി പ്രവർത്തിക്കുകയാണ്. അച്ഛനെന്ന നിലയിൽ എകെ ആൻ്റണിക്ക് അദ്ദേഹത്തിൻ്റെ രാഷ്ട്രീയവും തനിക്ക് തൻ്റെ രാഷ്ട്രീയമെന്നും അനിൽ ആന്റണി പറഞ്ഞു. രാഹുലിനെതിരെ പത്മജ മത്സരിക്കും എന്നത് അഭ്യൂഹം മാത്രമാണ്. കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും അനിൽ ആൻ്റണി വ്യക്തമാക്കി.

article-image

asf

You might also like

Most Viewed