പത്മജ ബിജെപിയിൽ ചേർന്നത് കോൺഗ്രസിൽ അവഗണനയേറ്റ് മടുത്തിട്ട്; പിസി ജോർജ്
പത്മജ വേണുഗോപാൽ മാന്യയായ കുടുംബിനിയെന്ന് പി സി ജോർജ്ജ്. കോൺഗ്രസിൽ അവഗണനയേറ്റ് മടുത്തിട്ടാണ് പത്മജ ബിജെപിയിൽ ചേർന്നത്. പത്മജയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. അവർക്കുവേണ്ട എല്ലാ സഹായവും നൽകുമെന്നും പിസി ജോർജ്ജ് പറഞ്ഞു. അനിൽ ആന്റണിയെ നേരത്തേ തനിക്ക് അറിയില്ല. എകെ ആന്റണി വലിയ മനുഷ്യനാണ്. അദ്ദേഹം ബിജെപിയിൽ ചേരണം എന്നാണ് തന്റെ ആഗ്രഹമെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം കേരളം ബിജെപിയുടെ കയ്യിൽ അമരും. നാണം കെട്ട കോൺഗ്രസിന് വേണ്ടി എ കെ ആന്റണി ഇനി ചങ്ക് പറിയ്ക്കരുത്. മകന്റെ വിജയത്തിന് വേണ്ടി ആന്റണി വീട്ടിലിരുന്ന് പ്രാർത്ഥിക്കണമെന്നും പിസി ജോർജ്ജ് അഭ്യർത്ഥിച്ചു.
asdfezf