കെ. മുരളീധരന് മറുപടി കൊടുക്കാത്തത് മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ എന്നുകരുതിയാണ്; പരിഹസിച്ച് ശോഭ സുരേന്ദ്രൻ
കെ. മുരളീധരന് കൂടി ബി.ജെ.പിയിലേക്ക് കടന്നുവരാൻ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമാണ് ഇന്ത്യൻ ജനാധിപത്യത്തിൽ നിലനിൽക്കുന്നതെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. കുറച്ചുനാൾ കഴിഞ്ഞാൽ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ എന്നുകരുതിയാണ് അദ്ദേഹത്തിന്ശക്തമായ രീതിയിൽ മറുപടി നൽകാത്തതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. ബി.ജെ.പിക്ക് കൂടുതൽ രാശിയുള്ള ദിവസമാണിന്ന്. കാരണം ഡൽഹിയിൽ ഒരു ചർച്ച നടക്കാൻ പോവുകയാണ്. പെട്ടെന്ന് സംഭവിച്ച കാര്യമല്ല ഇത്. ഒരു സഹോദരി കൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നുവെന്ന ശുഭവാർത്ത കേട്ടാണ് ആലപ്പുഴയിലെത്തിയത്.-ശോഭ പറഞ്ഞു.
DFGDFGDFGFGF