തന്നെ ബി.ജെ.പിയാക്കിയത് കോൺഗ്രസെന്ന് പത്മജ വേണുഗോപാൽ
ഏറെ മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാൽ. എന്റെ മനസിന്റെ വേദനകളാണ് ഈ തീരുമാനത്തിലെത്തിച്ചത്. മുരളിയേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. അച്ഛന്റെ ആത്മാവ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം. എനിക്ക് സീറ്റ് തന്ന് തോൽപിക്കുകയാണ് കോൺഗ്രസ് ചെയ്തത്. സി.പി.എമ്മുകാരോ, ബി.ജെ.പിക്കാരോ അല്ല തോൽപിച്ചത്. കോൺഗ്രസുകാർ മാത്രമാണ് തോൽവിക്ക് പിന്നിൽ. മുരളിയേട്ടൻ കോൺഗ്രസ് വിട്ടപ്പോൾ ഞാൻ ഉപേക്ഷിച്ചിട്ടില്ല. എന്നെ ഉപേക്ഷിക്കുന്നുവെന്ന് കേൾക്കുന്നു. ഉപേക്ഷിക്കട്ടെ. ഈ പറഞ്ഞതൊക്കെ മുരളിയേട്ടൻ തള്ളിപറയുന്ന കാലം വരുമെന്നും പത്മജ പറഞ്ഞു.ബി.ജെ.പി പ്രവേശം ഇന്ന് വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ പറഞ്ഞു. യാതൊരു ഉപാധികളുമില്ലാതെയാണ് ബി.ജെ.പിയുടെ ഭാഗമാകുന്നതെന്നും പത്മജ കൂട്ടിച്ചേർത്തു.
ഇതിനിടെ, പത്മജക്ക് കോൺഗ്രസിൽ വേണ്ട പ്രാതിനിധ്യം ലഭിച്ചില്ലെന്നും തൃശ്ശൂരിൽ ഒരു വിഭാഗം ബോധപൂർവം തോൽപിക്കുകയായിരുന്നുവെന്നും ഭർത്താവ് ഡോ. വേണുഗോപാൽ പറഞ്ഞു. നിലവിൽ പത്മ എടുക്കുന്ന ഏത് തീരുമാനത്തിനും പൂർണ പിന്തുണ നൽകും. ഞാനൊരിക്കലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായിരുന്നില്ല. ഡി.സി.സി ഓഫീസിൽ പോലും പോയിട്ടില്ല. പിന്നെ, കോൺഗ്രസ് വിടുകയെന്നത് പ്രയാസമുള്ള ഒന്നാണെന്നും വേണുഗോപാൽ പറഞ്ഞു.രാഷ്ട്രീയം പൂർണമായും ഉപേക്ഷിച്ച് വീട്ടിലിരിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നെ, ചില ബന്ധുക്കളും മറ്റും അഭിപ്രായപ്പെടുകയായിരുന്നു സാധ്യതകളുണ്ടെങ്കിൽ ഉപയോഗിക്കണമെന്ന്. അതനുസരിച്ച് നീക്കമാണ് പത്മജയുടെ ഭാഗത്തുനിന്നുള്ളതെന്നും വേണുഗോപാൽ പറഞ്ഞു. പത്മ ചാലക്കുടിയിൽ ഇത്തവണ മത്സരിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.
dsdsdfsdfs