മുഖാമുഖത്തിൽ മുൻകൂട്ടി തയാറാക്കിയ ചോദ്യങ്ങൾ; സർക്കാരിനെ വിമർശിച്ചാൽ മുഖ്യമന്ത്രിക്ക് ദേഷ്യം; വി ഡി സതീശൻ
കോൺഗ്രസ് വിരുദ്ധത എന്ന ആശയത്തിൽ ബിജെപിയും സിപിഐഎമ്മും സന്ധിചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാർ ജനജീവിതം കൂടുതൽ ദുസഹമാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖത്തിൽ മുൻകൂട്ടി തയാറാക്കിയ ചോദ്യങ്ങളാണ് വരുന്നത്. അതിനപ്പുറമുള്ള ചോദ്യങ്ങൾ വന്നാൽ അദ്ദേഹം ക്ഷുഭിതനാവും. മുഖാമുഖത്തിൽ സർക്കാരിനെ വിമർശിച്ചാൽ മുഖ്യമന്ത്രി ദേഷ്യം പിടിക്കുകയാണ്. ഞങ്ങൾ അവസാനത്തെ ആളുടെ ചോദ്യങ്ങൾ വരെ കേൾക്കും. ജനങ്ങൾ പരിതാപകരമായ അവസ്ഥയിലാണ് ഇവിടെ ജീവിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
വിദ്യാസമ്പന്നമായ കൊച്ചുകേരളത്തില്‍ അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് തുടരാന്‍ അവകാശമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആരോപിച്ചു. അന്വേഷണ ഏജന്‍സികള്‍ ഒന്നും മുഖ്യമന്ത്രിക്കെതിരായ നടപടിയെടുക്കില്ല. ബിജെപിയുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം കിടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ തൂക്കി നോക്കുമ്പോള്‍ ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് ഇടതുപക്ഷവുമാണ്.
എന്ത് തീരുമാനമെടുക്കുമെന്ന ആശങ്കയും സംശയവും ഉദ്യോഗസ്ഥര്‍ക്കുമുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സയാമീസ് ഇരട്ടകളെന്നും സുധാകരൻ പരിഹസിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ സയാമീസ് ഇരട്ടകളെ പോലെ പെരുമാറുന്ന രണ്ട് നേതാക്കളെ കേരളം കണ്ട് അത്ഭുതം കൂറുകയാണെന്നും അദ്ദേഹം പറഞ്ഞു.
dsdfgdfgsdfgdfs