ആലപ്പുഴയില്‍ മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് കെ.സി.വേണുഗോപാല്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ പാർട്ടി സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് കെ.സി.വേണുഗോപാല്‍. സ്ഥാനാര്‍ഥി പട്ടികയില്‍ സാമുദായിക സന്തുലനം ഉറപ്പ് വരുത്തി പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വേണുഗോപാല്‍ നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വേണുഗോപാല്‍ ആദ്യം നിലപാടെടുത്തെങ്കിലും പിന്നീട് പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് മാധ്യമങ്ങളോട് അടക്കം അദ്ദേഹം പ്രതികരിച്ചിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാത്ത സാഹചര്യം വന്നാല്‍ സംസ്ഥാനത്ത് ദേശീയ നേതൃത്വത്തിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്നതിനും വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വം ഉപകരിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകും. വയനാട്ടില്‍ നിന്ന് മാറിയാല്‍ രാഹുല്‍ കര്‍ണാടകയില്‍നിന്നോ തെലുങ്കാനയില്നിന്നോ തെരഞ്ഞെടുപ്പിനെ നേരിടാനാണ് സാധ്യത. അമേഠിയില്‍നിന്ന് രാഹുല്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
QWDADSADSADSDAS