വയനാട്ടില്‍ ആനിരാജ, മാവേലിക്കരയില്‍ അരുണ്‍ കുമാര്‍; സിപിഐ സ്ഥാനാര്‍ത്ഥികളായി


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളായി. വയനാട്ടില്‍ ആനിരാജ മത്സരിക്കും. മാവേലിക്കരയില്‍ സിഎ അരുണ്‍ കുമാറും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും മത്സരിക്കും. തൃശൂരില്‍ വിഎസ് സുനില്‍ കുമാറും മത്സരരംഗത്തുണ്ടാകും. സിപിഐ എക്‌സിക്യൂട്ടീവിലാണ് തീരുമാനം.

കോട്ടയം, കൊല്ലം ജില്ലാ കൗണ്‍സിലുകള്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അരുണ്‍കുമാറിന്റെ പേര് നിര്‍ദേശിച്ചിരുന്നില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നടന്നതാണ് സി എ അരുണ്‍ കുമാറിനെതിരെ സിപിഐയില്‍ നീക്കം നടക്കാന്‍ കാരണം. അതിനിടെയാണ് ഇന്ന് സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അരുണിന്റെ പേര് ഉള്‍പ്പെടുത്തിയത്.

article-image

szdfdsfdsdfsfdsf

You might also like

Most Viewed