മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ; പശുകിടാവിനെ കൊന്നു
വയനാട് ജില്ലയിലെ മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ. കൂട്ടിൽ കെട്ടിയ പശുകിടാവിനെ കൊന്നു. മുള്ളൻകൊല്ലി കാക്കനാട്ട് തോമസിന്‍റെ ഒരു വയസ്സ് പ്രായമുള്ള പശുകിടാവിനെയാണ് ഇന്ന് പുലർച്ചെ കൊന്നത്. കിടാവിന്‍റെ ജഢം പാതി ഭക്ഷിച്ച നിലയിൽ കൂടിനോട് 200 മീറ്റർ മാറി കണ്ടെത്തി. രാവിലെ ആറിന് പള്ളിയിൽ പോകുന്നവരും കടുവ റോഡ് മുറിച്ചുകടക്കുന്നത് കണ്ടതായി പറയുന്നു. വനംവകപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. രണ്ടുമാസമായി മുള്ളൻകൊല്ലി മേഖലയിൽ കടുവ സാന്നിധ്യമുണ്ട്. വനംവകുപ്പ് കൂട് വെച്ചിട്ടുണ്ടെങ്കിലും കടുവ കെണിയിലായിട്ടില്ല. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയിരുന്നു.
fghasf