വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിന്റെ സർക്കാർ പട്ടിക തിരിച്ചയച്ച് ഗവർണർ


വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിനായി മൂന്നംഗ സർക്കാർ പട്ടിക തിരിച്ചയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദകരണം. ഡോ. സോണിച്ചൻ പി ജോസഫ്, എം ശ്രീകുമാർ, ടി കെ രാമകൃഷ്ണൻ എന്നിവരാണ് വിവരാവകാശ കമ്മിഷണർമാരാവാനുള്ള പട്ടികയിലുള്ളത്. 

പട്ടികയിലെ ചില ആളുകൾക്കെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം അടക്കം പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി പി രാജീവ് എന്നിവരടങ്ങിയ സമിതിയാണ് വിവരാവകാശ കമ്മിഷണർമാരുടെ പട്ടിക ശുപാർശ ചെയ്തത്. പരാതികളിൽ സർക്കാരിന്റെ വിശദീകരണം തേടിയാണ് പട്ടിക ഗവർണർ തിരിച്ചയച്ചത്.

article-image

sdfsfd

You might also like

Most Viewed