കാത്തിരുന്നു കാണാതിരുന്നാൽ ആർക്കും അസ്വസ്ഥതയുണ്ടാകും; വാർത്താസമ്മേളന വിവാദത്തിൽ കെ സുധാകരനെ ന്യായീകരിച്ച് വി.ഡി സതീശൻ
വാർത്താസമ്മേളന വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ സംസാരിച്ചത് മാധ്യമങ്ങൾക്ക് വേണ്ടിയാണ്. അതിൽ വലിയ വാർത്തയാക്കാനുള്ള ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കാത്തിരുന്നു കാണാതിരുന്നാൽ ആർക്കും അസ്വസ്ഥതയുണ്ടാകും. താനും സുധാകരനും തമ്മിൽ ജേഷ്ഠാനുജ ബന്ധമാണെന്നും സതീശന്‍ കൂട്ടിച്ചേർത്തു. നേരത്തെ, പ്രതിപക്ഷ നേതാവ് ആലപ്പുഴയിലെ വാർത്താസമ്മേളനത്തിന് എത്താന്‍ വൈകിയതോടെ സുധാകരൻ മാധ്യമങ്ങളുടെ മുന്നിൽവച്ച് നീരസം പരസ്യമാക്കിയിരുന്നു.
മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെപ്പോയെന്ന് സുധാകരന്‍ ചോദിച്ചു. ഇയാളെവിടെപ്പോയെന്ന് ചോദിച്ച സുധാകരൻ മാധ്യമങ്ങൾക്ക് മുന്നിൽവച്ച് അസഭ്യവാക്കും പറഞ്ഞു. പിന്നീട് ചാനൽ മൈക്കുകളും കാമറകളും ഓണാണെന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നവർ സുധാകരനെ കൂടുതൽ സംസാരിക്കുന്നതിൽനിന്ന് തടയുകയായിരുന്നു. സംഭവത്തിൽ സതീശന്‍ എഐസിസി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് സതീശന് നേതൃത്വം ഉറപ്പ് നൽകിയതായാണ് വിവരം. സംഭവത്തിന് പിന്നാലെ സതീശനുമായും സുധാകരനുമായും കെ.സി.വേണുഗോപാൽ സംസാരിച്ചു.
saff