പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വൈകിയെത്തി; അസഭ്യവർഷവുമായി കെ സുധാകരൻ
പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ ഡിസിസി പ്രസിഡന്റിനോട് കെപിസിസി പ്രസിഡന്റിന്റെ അസഭ്യ വർഷം. മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുന്നു കൂടുതൽ പ്രതികരണം തടഞ്ഞത് ഒപ്പമുണ്ടായിരുന്ന നേതാക്കളാണ്. മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓർമിപ്പിച്ച് ഷാനിമോൾ ഉസ്മാനടക്കമുള്ള നേതാക്കൾ സുധാകരനെ കൂടുതൽ സംസാരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു.
പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡന്റ് ഇരുന്നത് 20 മിനിറ്റ്. ആലപ്പുഴ സമരാഗ്നി പരിപാടിക്കിടയിൽ കെ സുധാകരൻ മടങ്ങി. വിവിധ വിഭാഗങ്ങളുമായി ചർച്ചയ്ക്കിടയിലാണ് കെ സുധാകരൻ ഇറങ്ങിപ്പോയത്. ദീപ്തി മേരി വർഗീസും ഡിസിസി പ്രസിഡണ്ട് ബാബു പ്രസാദും അനുനയിപ്പിച്ചിട്ടും കെ സുധാകരൻ നിന്നില്ല. വാർത്താസമ്മേളനത്തിന് മുൻപ് സുധാകരൻ അസഭ്യം പറഞ്ഞ വാർത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുധാകരൻ മടങ്ങിപ്പോയതെന്നാണ് സൂചന. സംഭവത്തിൽ സതീശന്‍ എഐസിസി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് സതീശന് നേതൃത്വം ഉറപ്പ് നൽകിയതായാണ് വിവരം. സംഭവത്തിന് പിന്നാലെ സതീശനുമായും സുധാകരനുമായും കെ.സി.വേണുഗോപാൽ സംസാരിച്ചു.
asdad