മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ കൈയാങ്കളി
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ കൈയാങ്കളി. മന്ത്രിയുടെ ഓഫിസിനകത്ത് അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴ ഇറിഗേഷൻ ചീഫ് എൻജിനീയറും തമ്മിലാണ് ഏറ്റുമുട്ടിയത്. തന്നെ മർദിച്ചെന്ന് ചീഫ് എൻജിനീയർ ശ്യാംഗോപാൽ മന്ത്രിക്ക് പരാതി നൽകി.കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം. മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി എസ്. പ്രേംജിയുമായിട്ടായിരുന്നു കൈയാങ്കളി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ഓഫിസിലെത്തിയതായിരുന്നു ആലപ്പുഴയിലെ ഇറിഗേഷൻ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എൻജിനീയർ ശ്യാംഗോപാൽ.
ഈ സമയം സെക്രട്ടറിയും മന്ത്രിയും സ്ഥലത്തുണ്ടായിരുന്നില്ല. അഡി. പ്രൈവറ്റ് സെക്രട്ടറി ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നാണ് പരാതി. ഇതു ചോദ്യംചെയ്ത് കൈയാങ്കളിയിലെത്തുകയായിരുന്നു.തന്‍റെ കൈക്ക് പരിക്കേൽക്കുകയും ക്ലിനിക്കിൽ ചികിത്സ തേടുകയും ചെയ്തതായി ശ്യാംഗോപാൽ പരാതിയിൽ പറയുന്നു. മന്ത്രിയുടെ ഓഫിസ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കൈയാങ്കളി ഉണ്ടായെന്ന ആരോപണം നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്.
sdfsfd