ആറ്റുകാൽ പൊങ്കാല: സുരക്ഷ ശക്തമാക്കി പൊലീസ്; നഗരത്തിലാകെ 3500 ഓളം പൊലീസുകാരെ വിന്യസിപ്പിക്കും
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. പൊങ്കാല ദിവസം നഗരത്തിലാകെ 3500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിയ്ക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ ഗതാഗത ക്രമീകരണം ഒരുക്കുമെന്ന് തിരുവനന്തപുരം ഡിസിപി വ്യക്തമാക്കി. ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചത് മുതൽ പൊലീസ് സുസ്സജ്ജമാണ്. നഗരത്തിൽ പ്രധാനപ്പെട്ട ഇടങ്ങളിൽ എല്ലാം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തും സുരക്ഷാ ശക്തമാണ്. 3500ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് പൊങ്കാല ദിവസം നഗരത്തിലാകെ സുരക്ഷാ ഒരുക്കുന്നത്. നഗരത്തിലെ റോഡുകളെ നാലായി തിരിച്ചാകും ഗതാഗത ക്രമീകരണമെന്ന് തിരുവനന്തപുരം ഡിസിപി നിധിൻരാജ് പി അറിയിച്ചു.
നഗരത്തിലെ ചില റോഡുകളിൽ നിർമ്മാണം പ്രവർത്തനങ്ങൾ നടക്കുന്നത് മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങളും പൊലീസ് ഒരുക്കുന്നുണ്ട്. ഷാഡോ പോലീസിന്റെ നിരീക്ഷണം, മഫ്തി പെട്രോളിംഗ്, ബൈക്ക് പട്രോളിംഗ് തുടങ്ങി ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും പൊങ്കാല ദിവസം ഉണ്ടാകും. ആറ്റുകാൽ ക്ഷേത്രത്തിലും, ക്ഷേത്ര പരിസരത്തും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊങ്കാല ദിവസം പൊലീസ് ഒരുക്കുന്നതെന്നും ഡിസിപി നിധിൻരാജ് പി അറിയിച്ചു.
asdffd