വർഗീയത ഇല്ലാതാക്കാൻ സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്ന് പ്ലസ്‍വൺ പാഠപുസ്തകം


ഭരണ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പിന്നാക്ക, ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമുദായിക സംവരണത്തിനെതിരെ പ്ലസ് വൺ പാഠപുസ്തകത്തിൽ പരാമർശം. വർഗീയത ഇല്ലാതാക്കാൻ സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്നാണ് പ്ലസ് വൺ സ്റ്റേറ്റ് സിലബസിലെ ഹ്യൂമാനിറ്റീസ് ‘സാമൂഹ്യ പ്രവർത്തനം’ എന്ന വിഷയത്തിലെ പാഠഭാഗത്തിൽ നിർദേശിക്കുന്നത്. വിദ്യാർഥികളിൽ വർഗീയതക്കെതിരെ അവബോധം സൃഷ്ടിക്കാനുള്ള പാഠത്തിൽ ഗുണപരമായ ഏതാനും കാര്യങ്ങൾക്കിടയിലാണ് ആസൂത്രിത അജണ്ടകളോടെയുള്ള ഭാഗങ്ങളും തിരുകിക്കയറ്റിയത്.

വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിന് ഏറെ സംഭാവന ചെയ്ത സാമുദായിക സംഘടനകളെ അടച്ചാക്ഷേപിക്കുന്ന പരാമർശങ്ങളും പാഠത്തിലുണ്ട്. സാമുദായിക സംഘടനകൾ സാമൂഹ്യ സാംസ്കാരിക വികസനത്തിന് ഭീഷണിയാകുമെന്നും അക്രമവും സാമൂഹ്യ അരാജകത്വവും സമൂഹത്തിൽ മുന്നിട്ടുനിൽക്കുമെന്നും ഇതിൽ വിവരിക്കുന്നു. പാരമ്പര്യ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്‌ഠിക്കുന്നതിന് നിർബന്ധം ഒഴിവാക്കണമെന്നും പുസ്തകം നിർദേശിക്കുന്നു.

 

article-image

dsfdfsdfsdfsdfs

You might also like

Most Viewed