സിപിഐ സ്ഥാനാർത്ഥി പ്രഖ്യാപനം 27ന്: ബിനോയ് വിശ്വം
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളെ 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണ്. തിരുവനന്തപുരത്ത് ശക്തമായ മത്സരം ഉണ്ടാകും. ബിജെപി കേന്ദ്ര മന്ത്രിമാരടക്കം ആരെ ഇറക്കിയാലും എൽഡിഎഫ് വിജയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ഇതിന്റെ സൂചനയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാനല്‍ തയ്യാറാക്കുന്നതിനായി സിപിഐ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് തുടങ്ങി. ജില്ലാ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത് നല്‍കുന്ന മൂന്നംഗ സാധ്യതാ പട്ടികയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക. തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവും ജില്ലാ കൗണ്‍സിലും ഇന്ന് ഉച്ചയ്ക്ക് ചേരും. തലസ്ഥാന മണ്ഡലത്തിലേക്ക് പന്ന്യന്‍ രവീന്ദ്രന്‍, ജി ആര്‍ അനില്‍ തുടങ്ങിയ പേരുകളായിരിക്കും ശുപാര്‍ശ ചെയ്യുക. തിരുവനന്തപുരത്ത് പന്ന്യനെ മത്സരിപ്പിക്കാന്‍ നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്. 2009 മുതല്‍ കൈവിട്ടുപോയ തിരുവനന്തപുരം പന്ന്യനിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐ നേതൃത്വം പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2005ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തിയിരുന്നു. എന്നാല്‍, 2009ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍നായര്‍ രണ്ടാം സ്ഥാനത്തായിരുന്നു.
വയനാട്ടില്‍ ആനി രാജ ആയിരിക്കും മത്സരത്തിനിറങ്ങുക.നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് ആനി രാജ. പാര്‍ട്ടി പറഞ്ഞാല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ആനി രാജ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അന്തിമ തീരുമാനം ഈ മാസം 26 ന് സംസ്ഥാന നേതൃയോഗത്തിലാവും ഉണ്ടാവുക.
sdadsadsadsads