മിഷൻ ബേലൂർ മഗ്ന തുടരും; വനാതിർത്തിക്ക് പുറത്ത് എത്തിയാൽ മാത്രമേ വെടിവെയ്ക്കാൻ കഴിയൂ എന്നും മന്ത്രി


ആളെക്കൊല്ലി കാട്ടാന ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആന വന അതിർത്തിക്ക് പുറത്ത് എത്തിയാൽ മാത്രമേ വെടിവെയ്ക്കാൻ കഴിയൂ. ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്. കോടതിയുടെ നിലപാടിൽ അയവ് വന്നിട്ടുണ്ട്. കോടതിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ സന്ദർശനം അനൗദ്യോഗികമാണ്. മന്ത്രി വന്നത് നല്ല കാര്യമാണ്. മന്ത്രിയുമായി കൂടിക്കാഴ്ചയില്ല. ഭൂപേന്ദ്ര യാദവിൻ്റെ കത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. സംസ്ഥാനത്തിന് ചട്ട പ്രകാരം മാത്രമേ തീരുമാനം എടുക്കാൻ കഴിയൂ. ചട്ടങ്ങളിൽ ഇളവ് വരുത്തേണ്ടത് കേന്ദ്ര സർക്കാരാണെമ്മും മന്ത്രി പറഞ്ഞു

article-image

oiuoiuioi

You might also like

Most Viewed