സിപിഎം സ്ഥാനാർഥികളുടെ അന്തിമഘട്ട സൂചനകൾ പുറത്ത്
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാർഥികളുടെ അന്തിമഘട്ട സൂചനകൾ പുറത്ത്. വടകരയിൽ കെ.കെ. ഷൈലജയെ മത്സരിപ്പിക്കുമെന്നാണ് സൂചന. ചാലക്കുടിയിൽ മുൻ മന്ത്രി സി. രവീന്ദ്ര നാഥും ആറ്റിങ്ങലിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയ് മത്സരിക്കുമെന്നാണ് സൂചന. പൊന്നാനിയിൽ പൊതുസ്വതന്ത്രനെ നിർത്താനാണ് സിപിഎം തീരുമാനം. പത്തനംതിട്ടയിൽ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കും സ്ഥാനാർഥിയാകുമെന്നാണ് സൂചന. എറണാകുളത്ത് കെഎസ്കെടിഎ നേതാവ് കെ.ജെ.ഷൈൻ, പൊന്നാനിയിൽ ഡിവൈഎഫ്ഐ നേതാവ് വി. വസീഫ്, ആലപ്പുഴയിൽ സിറ്റിംഗ് എംപി എ.എം. ആരീഫ്, ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ, കോഴിക്കോട് ഇളമരം കരീം, പാലക്കാട് എ. വിജയരാഘവൻ, ഇടുക്കിയിൽ ജോയ്സ് ജോർജ്, കണ്ണൂരിൽ എം.വി. ജയരാജൻ എന്നിവരും മത്സരിക്കുമെന്നാണ് സൂചന.
തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പൂർത്തിയായതിന് പിന്നാലെയാണ് സ്ഥാനാർഥികളുടെ കാര്യത്തിലെ അന്തിമ സൂചന പുറത്തുവന്നത്. ഔദ്യോഗികമായി സിപിഎമ്മിന്‍റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് പ്രതികരണങ്ങൾ വന്നിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്‍റെ അംഗീകാരം ലഭിച്ചശേഷം 27 ന് സ്ഥാനാർഥികളുടെ പേരുകൾ സിപിഎം പ്രഖ്യാപിച്ചേക്കും.
xvxddsdfs