സംസ്ഥാനത്തേത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാർ; അധിക്ഷേപ പരാമർശവുമായി കെ സുരേന്ദ്രൻ


വയനാട്ടിലെ വന്യജീവി സംഘർഷത്തിൽ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇവിടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരാണെന്നും ഇവരെ കൊണ്ട് ഒന്നും നടക്കില്ലെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വനംമന്ത്രി പരാജയപ്പെട്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ളോഹയിട്ടവർ പ്രകോപനമുണ്ടാക്കിയെന്ന വയനാട് ജില്ല പ്രസിഡന്റിന്റെ പ്രസ്താവന പാർട്ടി നയമല്ലെന്നും ജില്ല പ്രസിഡൻ്റിനോട് പ്രസ്താവന തിരുത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

article-image

rgfddfgdfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed