വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം സുരേഷ് ഗോപിക്ക് സമ്മാനിച്ച് ഗവർണർ


വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്കാരം ചലച്ചിത്രതാരം സുരേഷ് ഗോപിക്ക് സമ്മാനിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുരസ്കാരം സ്വീകരിക്കുന്ന ചിത്രം സുരേഷ്ഗോപിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. മുൻവർഷങ്ങളിൽ ഗായകരായ പി.ജയചന്ദ്രൻ, ജി. വേണുഗോപാൽ,എം.ജി ശ്രീകുമാർ, ചലച്ചിത്ര നടൻ ഇന്ദ്രൻസ് എന്നിവർക്കായിരുന്നു പുരസ്കാരം. ഒരു ലക്ഷം രൂപയും പഞ്ചലോഹനിർമ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്കാരം.

സുരേഷ് ഗോപി നീതി വാങ്ങി നൽകുന്ന ഭരത്ചന്ദ്രൻ ഐ.പി.എസ് എന്ന സിനിമാ കഥാപാത്രത്തിൽ നിന്ന് ഭാരതപുത്രൻ എന്ന നിലയിലേക്ക് മാറിയതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സാധാരണക്കാരോടുള്ള അനുകമ്പയും സഹാനുഭൂതിയും അദ്ദേഹത്തെ വേറിട്ടതാക്കുന്നു. ജനങ്ങളെ സേവിക്കാൻ അധികാരം ആവശ്യമാണ്. രാഷ്‌ട്രീയ അധികാരമല്ല. മറിച്ച് കാര്യങ്ങൾ ചെയ്യാനുള്ള ശക്തിയാണ്. യഥാർത്ഥ ശക്തി ഉണ്ടാവുന്നത് അറിവ് നേടി സ്വയം തിരിച്ചറിയുമ്പോഴാണെന്നും ഗവർണ‍ർ ചൂണ്ടിക്കാട്ടി.

article-image

dfgfghfghfghg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed