പുല്‍­പ്പ­ള്ളി­യില്‍ നി­രോ­ധ­നാ­ജ്ഞ പ്രഖ്യാപിച്ചു; പോളിന്‍റെ വീ­ട്ടു­വ­ള­പ്പിലും പ്രതിഷേധം


കാട്ടാ­ന ആ­ക്ര­മ­ണ­ത്തില്‍ കൊല്ല­പ്പെ­ട്ട വ­നം­വ­കു­പ്പ് വാ­ച്ച­റു­ടെ മൃ­ത­ദേ­ഹ­വു­മാ­യു­ള്ള പ്ര­തി­ഷേ­ധ­ത്തി­നി­ടെ സം­ഘര്‍­ഷ­മു­ണ്ടാ­യ­തി­ന് പി­ന്നാ­ലെ പുല്‍പ്പ­ള്ളി പ­ഞ്ചാ­യ­ത്തില്‍ നി­രോ­ധ­നാ­ജ്ഞ പ്ര­ഖ്യാ­പിച്ചു. ഇന്നും നാളെയുമാണ് നി­രോ­ധ­നാ­ജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജനരോഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. നി­ല­വില്‍ മൃ­ത­ദേ­ഹം ആം­ബു­ലന്‍­സില്‍­നി­ന്ന് ഇ­റ­ക്കാ­തെ പോ­ളിന്‍റെ വീ­ട്ടു­വ­ള­പ്പില്‍ നാ­ട്ടു­കാര്‍ പ്ര­തി­ഷേ­ധി­ക്കു­ക­യാണ്. പോ­ളി­ന്‍റെ കു­ടും­ബ­ത്തി­ന് 50 ല­ക്ഷം രൂ­പ നല്‍­കാ­മെ­ന്ന് ഉറ­പ്പ് ല­ഭി­ക്കാതെ പ്ര­തി­ഷേ­ധം അ­വ­സാ­നി­പ്പി­ല്ലെ­ന്ന നി­ല­പാ­ടി­ലാ­ണ് നാ­ട്ടു­കാര്‍.

10 ല­ക്ഷം രൂ­പ അ­ടി­യ­ന്ത­ര­മാ­യി അ­നു­വ­ദി­ക്കാ­മെന്നും ബാ­ക്കി തു­ക നല്‍­കു­ന്ന കാര്യം സര്‍­ക്കാരി­നോ­ട് ശി­പാര്‍­ശ ചെ­യ്യാ­മെ­ന്നു­മാ­ണ് നേര­ത്തേ പ­ഞ്ചായ­ത്ത് ഓ­ഫീ­സില്‍ ചേര്‍ന്ന യോ­ഗ­ത്തില്‍ തീ­രു­മാ­നി­ച്ചത്. എ­ന്നാല്‍ ഇ­ത് അം­ഗീ­ക­രി­ക്കാന്‍ ക­ഴി­യി­ല്ലെ­ന്ന് നാ­ട്ടു­കാര്‍ അ­റി­യിച്ചു. പോ­ളി­ന്‍റെ വീ­ട്ടി­ലെത്തി­യ എ­ഡി­എ­മ്മി­നെ നാ­ട്ടു­കാര്‍ ത­ട­ഞ്ഞു. ത­ങ്ങ­ളു­ടെ ആ­വ­ശ്യ­ങ്ങള്‍ അം­ഗീ­ക­രി­ക്കാ­തെ എ­ഡി­എ­മ്മി­ന് ഇ­വി­ടെ­നി­ന്ന് പു­റ­ത്തേ­ക്ക് വി­ടി­ല്ലെന്നും പ്ര­തി­ഷേ­ധ­ക്കാ­ര്‍ പ­റഞ്ഞു. പോ­ളി­ന്‍റെ ഭാര്യ­യ്­ക്ക് താ­ത്­ക്കാലിക ജോ­ലി നല്‍­കാ­മെ­ന്ന വാ­ഗ്­ദാ­നവും സ്വീ­കാ­ര്യ­മ­ല്ല. സ്ഥി­ര­ജോ­ലി­ക്ക് സര്‍­ക്കാ­രി­ന് ശി­പാര്‍­ശ നല്‍­കാ­മെന്ന യോ­ഗ­ത്തി­ന്‍റെ തീ­രു­മാ­നം അം­ഗീ­ക­രി­ക്കാ­നാ­കില്ല. പ­തി­വ് പോ­ലെ­യുള്ള വാ­ഗ്­ദാ­ന­ങ്ങള്‍ വേ­ണ്ടെന്നും ന­ട­പ­ടി­ ഉ­ണ്ടാ­കാ­തെ പ്ര­തി­ഷേ­ധം അ­വ­സാ­നി­പ്പി­ക്കി­ല്ലെ­ന്നു­മാ­ണ് നി­ല­പാട്.

article-image

dsdsdsdscdfsdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed