പോപ്പുലര്‍ ഫ്രണ്ടിനെ കൂ­ട്ടു­പി­ടി­ച്ച് സര്‍­ക്കാര്‍ ത­ന്നെ നേ­രി­ടു­ന്നു: ഗു­രു­ത­ര ആ­രോ­പ­ണ­വു­മാ­യി ഗ­വര്‍ണര്‍


സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ച് തന്നെ നേരിടുകയാ­ണെ­ന്ന് ഗ­വര്‍­ണര്‍ ആ­രോ­പിച്ചു. തനിക്കെതിരായ പ്രതിഷേധങ്ങളില്‍ എസ്എഫ്‌­ഐ­-പിഎഫ്‌ഐ കൂട്ടു­കെ­ട്ടു­ണ്ട്. എസ്എഫ്‌­ഐ­യും പിഎഫ്‌ഐയും തമ്മില്‍ സഖ്യം ചേര്‍ന്നിരിക്കുകയാ­ണ്. ത­നി­ക്കെ­തിരാ­യ പ്ര­തി­ഷേ­ധ­ത്തില്‍ നിലമേലില്‍ അറസ്റ്റ് ചെയ്തവരില്‍ ഏഴ് പേര്‍ പിഎഫ്‌ഐ പ്രവര്‍­ത്ത­ക­രാ­ണെ­ന്നും ഇത് സംബന്ധിച്ച് തനിക്ക് റിപ്പോര്‍ട്ട് കി­ട്ടി­യി­ട്ടു­ണ്ടെന്നും ഗ­വര്‍­ണര്‍ പ്ര­തി­ക­രിച്ചു.

കേ­ര­ള സര്‍­വ­ക­ലാശാ­ല സെന­റ്റ് യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ത്ത സം­ഭ­വ­ത്തില്‍ ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി­യും പ്രോ ചാന്‍­സി­ല­റുമാ­യ ആര്‍.ബി­ന്ദു­വി­നെ­തി­രെയും ഗ­വര്‍­ണര്‍ തു­റ­ന്ന­ടിച്ചു. സെനറ്റ് യോഗത്തിലേക്ക് പോകാന്‍ പ്രൊ ചാന്‍­സിലര്‍ക്ക്­ അധികാരമില്ല. സര്‍­വ­ക­ലാശാല നടപടികളില്‍ പ്രൊ ചാന്‍സിലര്‍ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവര്‍ കാണിച്ചില്ല. കോടതിയോട് അവര്‍ക്ക് ബഹുമാ­ന­മി­ല്ലെന്നും ഗ­വര്‍­ണര്‍ വി­മര്‍­ശിച്ചു.

 

article-image

ghfghhfghgfgh

article-image

ghfghhfghgfgh

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed