പിണറായിയും കുടുംബവും എങ്ങനെയാണെന്ന് ലോകം അറിയണം; കെ സുധാകരന്‍

വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തെ സ്റ്റേ ചെയ്യാത്ത കോടതി വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍. വിധി പ്രതീക്ഷിച്ചതാണെന്നും കൈ ശുദ്ധമാണെന്ന് പിണറായി പറഞ്ഞിട്ട് കാര്യമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. സത്യത്തെ ഞെക്കിക്കൊല്ലാന്‍ ഒരിക്കലും സാധിക്കില്ല. വസ്തുനിഷ്ഠമായ കാര്യങ്ങള്‍ വെച്ച് അന്വേഷണത്തെ നിരാകരിക്കാന്‍ കഴിയില്ല. ഭാര്യയുടെ പെന്‍ഷന്‍ കൊണ്ടാണ് എക്‌സാലോജിക്ക് തുടങ്ങിയതെന്ന മുഖ്യന്റെ വാദം വിശ്വസിക്കാവുന്ന കാര്യമല്ല. ഭാര്യ ഇന്ത്യയുടെ പ്രസിഡന്റ് ആണോ ഇത്ര പണം കിട്ടാന്‍. ഇങ്ങനെയൊക്കെ പറയാന്‍ പിണറായിക്ക് എന്തോ മിസ്റ്റേക്ക് ഇല്ലേ എന്നാണ് സംശയം. കോടതിയില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ട്. ഒരിക്കലും രക്ഷപ്പെടുന്ന കേസ് അല്ല എക്‌സലോജിക്കിനെതിരായ കേസെന്നും പിണറായിയും കുടുംബവും എങ്ങനെയാണെന്ന് ലോകം അറിയണമെന്നും സുധാകരന്‍ പറഞ്ഞു.
asdsadsadsads