മടിയിൽ കനം ഉണ്ട് എന്നത് തെളിഞ്ഞു, കോടതി നടപടി പ്രതീക്ഷിച്ചിരുന്നത് ; പ്രതിപക്ഷ നേതാവ്


മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിലെ കോടതി നടപടി നേരത്തെ പ്രതീക്ഷിച്ചിരുന്നത് തന്നെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ആദ്യം അന്വേഷണത്തെ ഭയമില്ല എന്ന് പറഞ്ഞു. പിന്നീട് നിയമപരമായി അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് വി ഡി സതീശന്റെ പ്രതികരണം. അന്വേഷണ സമയത്ത് ഇടപെടാൻ പാടില്ല എന്ന സുപ്രീം കോടതി വിധിയുണ്ട്. എന്നിട്ടും ഇതിനായി മകൾ വീണാ വിജയൻ ബെംഗളുരു ഹൈക്കോടതിയിൽ പോയി. ഇത് അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ്. മടിയിൽ കനം ഉണ്ട് എന്നതാണ് യാഥാർഥ്യമെന്നും വി ഡി സതീശൻ പറഞ്ഞു.

എസ്എഫ്ഐഒ അന്വേഷണത്തിൽ പൂർണമായും വിശ്വാസമില്ലെന്നും വി ഡി സതീശൻ. അന്വേഷണത്തിന് എന്തിനാണ് എട്ട് മാസത്തെ കാലപരിധി. രണ്ടാഴ്ചക്കാലം കൊണ്ട് നോക്കി തീർക്കാവുന്ന ഫയലുകൾ ആണ് ഉള്ളത്. എന്താണ് ഇവർ ചെയ്യാൻ പോകുന്നത് എന്ന് സൂക്ഷ്മതയോടെ കാത്തിരിക്കുന്നു. സ്വർണ്ണക്കടത്ത് കേസിലും കരുവന്നൂർ കേസിലും സംഭവിച്ചത് തന്നെയാണ് ഇവിടെയും ആവർത്തിക്കാൻ പോകുന്നത്. സിപിഐഎമ്മിന്റെ മീതെ സമ്മർദ്ദം ഉണ്ടാക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സിപിഐഎം ബന്ധമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന് കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നു. അവിഹിതമായ ബന്ധം സംഘപരിവാറും സിപിഎമ്മും തമ്മിലുണ്ടെന്നും വി ഡി സതീശന്റെ ആരോപണം.

കോൺഗ്രസിന്റെ അക്കൗണ്ട് ഫ്രീസ് ചെയ്ത സംഭവത്തിലും വി ഡി സതീശൻ പ്രതികരിച്ചു. ബിജെപിയുടെ 6500 കോടിയുള്ള അക്കൗണ്ട് ഫ്രീസ് ചെയ്തിട്ടില്ല. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ജനാധിപത്യവിരുദ്ധ നടപടി. എന്തും ചെയ്യാൻ ഈ ഫാസിസ്റ്റ് ഭരണകൂടം മടിക്കില്ല എന്നതിന്റെ തെളിവാണിത്. ഇതിനെ നേരിടുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

article-image

hfghfghfghfghfghhgg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed