വീണാ വിജയന് തിരിച്ചടി; എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി


മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന് കർണാടക ഹൈക്കോടതിയിൽ തിരിച്ചടി. സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടില്‍ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണയുടെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നും ജസ്റ്റീസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണു ഹൈക്കോടതിയിൽ ഹർജി എത്തിയത്. കേസിൽ എസ്എഫ്ഐഒ ഡയറക്ടറെ എതിർകക്ഷിയാക്കിയാണു വീണാ വിജയന്‍റെ കന്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കർണാടക ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. അന്വേഷണത്തിന് ആധാരമായ കാര്യങ്ങൾ വിവരിക്കണമെന്നും അന്വേഷണം ക്രമവിരുദ്ധമായതിനാൽ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. ഇടക്കാല ഉത്തരവ് വരുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും, ആവശ്യമായ രേഖകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷന്‍സ് എസ്എഫ്‌ഐഒയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

article-image

fbbdgdfgdfgdfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed