മലയാറ്റൂരിൽ കിണറ്റിൽവീണ കുട്ടിയാനയെ രക്ഷപെടുത്തി

മലയാറ്റൂർ ഇല്ലിത്തോടിൽ റബർ തോട്ടത്തിലെ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി. ജെസിബി ഉപയോഗിച്ച് കിണറിനു സമീപത്ത് ആഴത്തിൽ മണ്ണു മാന്തി പാതയൊരുക്കിയാണ് കുട്ടിയാനയെ പുറത്തെത്തിച്ചത്. കിണറിനു പുറത്തെത്തിയ കുട്ടിയാന കാട്ടിലേക്ക് ഓടിപ്പോയി. അമ്മയാന ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം സ്ഥലത്തിന് സമീപത്തെ മലമുകളിൽ നിലയുറപ്പിച്ചിരുന്നു.
ഇന്ന് പുലർച്ചെയാണ് ആനക്കുട്ടി കിണറ്റിൽ വീണതായി കാണപ്പെട്ടത്. തുടർന്ന് വനപാലകരും നാട്ടുകാരും പ്രദേശത്ത് എത്തി കാട്ടാനക്കൂട്ടത്തെ തുരത്തിയ ശേഷം കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു.
ewerwreerwerwerw