മുല്ലപ്പള്ളിക്ക് അതൃപ്തിയുണ്ടെങ്കിൽ നേരിട്ട് വീട്ടിൽ പോയി പരിഹരിക്കും: വി ഡി സതീശൻ


മുല്ലപ്പള്ളി രാമചന്ദ്രന് അതൃപ്‌തിയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുല്ലപ്പള്ളി പ്രിയപ്പെട്ട നേതാവാണ്. പാർട്ടി പരിപാടികളിൽ പങ്കെടുക്കാറുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ താൻ നേരിട്ട് അദ്ദേഹത്തിന്റെ വീട്ടിൽ പോയി പരിഹരിക്കും. തങ്ങൾ ആദരിക്കുന്ന നേതാവാണ് മുല്ലപ്പള്ളിയെന്നും വി ഡി സതീശൻ വ്യക്തമാക്കി.

പ്രതിപക്ഷം പറഞ്ഞിരുന്ന കാര്യങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷം പറഞ്ഞതിന് അടിവരയിടുകയാണ് ചെയ്തത്. ജപ്തി നടപടികൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഉണ്ടായത് കഴിഞ്ഞ വർഷം. സപ്ലെക്കോയോ സർക്കാർ തകർത്തു. സബ്‌സിസി കുറക്കാനുള്ള തീരുമാനം അടിയന്തിരമായി പിൻവലിക്കണം. ഇപ്പോളത്തെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യം നേരത്തെ പ്രതിപക്ഷം ചൂണ്ടിക്കട്ടിയിരുന്നു.
പ്രതിപക്ഷം പറഞ്ഞതിന് സിഎജി അടിവരയിട്ടൂ. എല്ലാ നികുതിയും ചാർജും കൂട്ടുകയാണ് സർക്കാർ ചെയ്തത്. പൊതുവിപണിയിൽ വിലക്കയറ്റം ഉണ്ടാകുമ്പോൾ ഇടപെടേണ്ട സപ്ലൈക്കോയെ തകർത്തു. അധികാരത്തിൽ ഇരിക്കുമ്പോൾ സപ്ലൈ‌കോയിൽ വില കൂടില്ലെന്നു പറഞ്ഞാണ് അധികാരത്തിൽ വന്നത്. സബ്സ്ടി കുറച്ചതോടെ പൊതു വിപണിയിലും വില കൂടും. സപ്ലൈക്കോ സബ്‌സിഡി കുറക്കാൻ ഉള്ള തീരുമാനം പിൻവലിക്കണം.

സീറ്റ് കാര്യത്തിൽ ലീഗുമായുള്ള ചർച്ച ഉടൻ പൂർത്തിയാക്കും. ലീഗുമായി ഉള്ള ചർച്ചകൾ മാത്രമാണ് ബാക്കി. ലീഗ് നേതാക്കൾ ഡൽഹിയിൽ ആണ്. അവർ തിരിച്ചെത്തിയാൽ ചർച്ചകൾ പൂർത്തിയാക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്ത സാഹചര്യം നിലവിലുണ്ട്. ലീഗിന്റെ മൂന്നാം സീറ്റ് വിഷയം സ്വാഭാവികമായുള്ള ആവശ്യം. സാഹചര്യം നോക്കി തീരുമാനിക്കും. സുധാകരൻ കണ്ണൂരിൽ മത്സരിക്കും എന്നതിൽ പാർട്ടി തീരുമാനിയ്ക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

article-image

dsadsadsadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed