ഗണേഷ് കുമാറിനെതിരെ വിമർ‍ശനവുമായി മുന്‍മന്ത്രി ആന്‍റണി രാജു


ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ വിമർ‍ശനവുമായി മുന്‍മന്ത്രി ആന്‍റണി രാജു. ഇലക്ട്രിക് ബസ് ഫ്ളാഗ് ഓഫ് പരിപാടിയിൽ‍ ക്ഷണിക്കാത്തതിൽ‍ വിഷമമില്ല. ഫ്ളാഗ് ഓഫ് പത്തരിക്കണ്ടത്ത് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് വട്ടിയൂർ‍കാവ് മണ്ഡലത്തിലേക്ക് മാറ്റിയെന്നും ആന്‍റണി രാജു പറഞ്ഞു. പുതിയ ഇലക്ട്രിക് ബസുകൾ‍ തന്‍റെ കുഞ്ഞാണ്. 

ഫ്‌ളാഗ് ഓഫിന് വരുന്നത് രണ്ടാനച്ഛനാണോയെന്ന് അറിയില്ല. ബസ് നിരത്തിലിറങ്ങുമ്പോൾ‍ ഒരച്ഛന്‍റെ സന്തോഷമുണ്ടെന്നും ആന്‍റണി രാജു കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തിന് ഒരു മണിക്കൂർ‍ മുന്‍പ് ആന്‍റണി രാജു ബസ് സന്ദർ‍ശിച്ചു.

article-image

asdasd

You might also like

Most Viewed