ആരിഫ് മുഹമ്മദ് ഖാന് നേരേ വീണ്ടും കരിങ്കൊടി; 15 എസ്എഫ്‌ഐ പ്രവർത്തകർ കസ്റ്റഡിയിൽ
![ആരിഫ് മുഹമ്മദ് ഖാന് നേരേ വീണ്ടും കരിങ്കൊടി; 15 എസ്എഫ്‌ഐ പ്രവർത്തകർ കസ്റ്റഡിയിൽ ആരിഫ് മുഹമ്മദ് ഖാന് നേരേ വീണ്ടും കരിങ്കൊടി; 15 എസ്എഫ്‌ഐ പ്രവർത്തകർ കസ്റ്റഡിയിൽ](https://www.4pmnewsonline.com/admin/post/upload/A_74MlXxBW2O_2024-02-15_1707996087resized_pic.jpg)
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരേ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ. ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രൽ സ്‌കൂളിൽ പരിപാടിക്കെത്തിയപ്പോഴായിരുന്നു പ്രതിഷേധം. പോലീസ് സുരക്ഷയും സിആർപിഎഫ് സുരക്ഷയും മറികടന്നെത്തിയ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസ് പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇവിടെയുണ്ടായിരുന്ന മറ്റു ചിലരും എസ്എഫ്‌ഐക്കാരെ കൈയേറ്റം ചെയ്തത് സംഘർഷത്തിന് ഇടയാക്കി. ഇത് ബിജെപി പ്രവർത്തകരാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
പിന്നീട് 15 എസ്എഫ്‌ഐ പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബുധനാഴ്ചയും തൃശൂരിലെ വിവിധ ഇടങ്ങളിൽ എസ്എഫ്‌ഐ പ്രവർത്തകർ ഗവർണർക്കെതിരേ പ്രതിഷേധിച്ചിരുന്നു. 57 പേരെയാണ് ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.
sdfsdfs