സപ്ലൈക്കോയിലെ വില വർധനവ്; തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷം
സപ്ലൈക്കോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വർധനവ് നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷം. നിയമസഭ നടക്കുന്ന സമയത്ത് സഭയിൽ യാതൊരു ചർച്ചയും ഇല്ലാതെ ഏകപക്ഷീയമായാണ് വിലവർധിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഇത് സഭയോടുള്ള അവഹേളനമാണെന്നും സതീശന്‍ വിമർശിച്ചു. സബ്‌സിഡി സാധനങ്ങളുടെ വിലവർധനവ് ജനത്തിന്‍റെ നടുവൊടിക്കും. ഇത് പൊതുവിപണിയിൽ വലിയ വിലക്കയറ്റത്തിന് കാരണമാകും. അതുകൊണ്ട് ഈ തീരുമാനം പിന്‍വലിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
അതേസമയം 25 ശതമാനത്തിൽനിന്ന് 35 ശതമാനത്തിലേക്ക് സബ്‌സിഡി വർധിപ്പിക്കുകയാണ് ചെയ്തതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മറുപടി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് 2014ൽ മൂന്ന് തവണ വില പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇത്തരത്തിൽ വില വർധിപ്പിക്കുന്നത് പുതിയ കാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിലവർധനവുണ്ടാകില്ലെന്ന എൽഡിഎഫിന്‍റെ നയപരമായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് 2016ൽ അധികാരത്തിലെത്തിയശേഷം സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിക്കാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.
dsfgdrg