ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പെന്‍ഷന്‍ കുടിശിക തീര്‍ക്കണം; വായ്പയെടുക്കാന്‍ തീരുമാനം
ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ വായ്പയെടുക്കുന്നു. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 2000 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം. 9.1 ശതമാനം പലിശ നിരക്കിലാണ് വായ്പയെടുക്കുന്നത്. സെപ്റ്റംബര്‍ മാസം മുതല്‍ സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ കുടിശികയാണ്. ഒരുമാസം 1600 രൂപ നിരക്കില്‍ 6 മാസത്തെ കുടിശികയായി ഒരു ഗുണഭോക്താവിന് 9600 രൂപ ലഭിക്കാനുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ കുടിശികയില്‍ കുറച്ചെങ്കിലും വിതരണം ചെയ്‌തേ മതിയാകൂ എന്നാണ് വിലയിരുത്തല്‍. രണ്ട് മാസത്തെ പെന്‍ഷന്‍ കുടിശികയെങ്കിലും വിതരണം ചെയ്യണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിട്ടുമുണ്ട്.
രണ്ട് മാസത്തെ പെന്‍ഷന്‍ വിതരണത്തിന് 1800 കോടിവേണം. ഈ സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 2000 കോടി വായ്പയെടുക്കുന്നത്. പൊതുവിപണിയില്‍ നിന്ന് വായ്പയെടുത്താല്‍ കേന്ദ്രത്തിന്റെ പിടിവീഴും. എങ്ങനെയും പണം കണ്ടെത്താനുളള രാഷ്ട്രീയ സമ്മര്‍ദ്ദവുമുണ്ട്. ഇതാണ് ഉയര്‍ന്ന പലിശക്ക് വായ്പയെടുക്കാനുളള കാരണം. എത്രയും വേഗം ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണം സമാഹരിച്ച് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് കൊടുത്തുതീര്‍ക്കാനാണ് ധനവകുപ്പിന്റെ ശ്രമം.
dfsdfsdfgdfgdfgdfgdfg