കുറ്റകൃത്യങ്ങൾ രഹസ്യമായി അറിയിക്കാനുള്ള സംവിധാനവുമായി കേരള പൊലീസ്


അനുദിനം പലതരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ അധികാരികളെ അറിയിക്കേണ്ടത് ഒരു പൗരൻ്റെ കടമയാണ്. എന്നാൽ തങ്ങളുടെ കൺമുന്നിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പോലും പൊലീസിനെ അറിയിക്കാൻ ഒരു വിഭാഗം ആളുകൾ മടിക്കുന്നു. ആവശ്യമില്ലാത്ത പുലിവാല് പിടിച്ച് പൊല്ലാപ്പിലാക്കേണ്ട എന്നാണ് ഇത്തരക്കാരുടെ നിലപാട്. മറ്റുചിലരാകട്ടെ ഭാവിയിലെ പ്രത്യാഘാതങ്ങളെ ഭയന്ന് നിശബ്ദത പാലിക്കുന്നു.

ഇപ്പോഴിതാ സ്‌റ്റേഷനില്‍ പോകാതെ തന്നെ വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം കേരള പൊലീസ് ഒരുക്കിയിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും രഹസ്യമായി അറിയിക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:
നിങ്ങൾക്ക് എന്തെങ്കിലും കാര്യം പോലീസിനെ രഹസ്യമായി അറിയിക്കാനുണ്ടോ? പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ Pol – App ഇൻസ്റ്റാൾ ചെയ്തശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം. നിങ്ങളുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല.

article-image

cxcvxcvxcvcvx

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed