നെയ്യാറ്റിൻകര ആശുപത്രിയിലെ മരത്തിൽ രോഗി തൂങ്ങിമരിച്ച നിലയിൽ


 

തിരുവനന്തപുരം നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര അഴകിക്കോണം സ്വദേശി അജികുമാർ (45) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ 7നാണ് സംഭവം. ആശുപത്രി വളപ്പിലെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു.

രോഗി ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലത്തെ ചികിത്സ കഴിഞ്ഞതിന് ശേഷമാണ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

article-image

ZZzxZZZXxZZX

You might also like

Most Viewed