പ്രവർത്തന ഫണ്ട് പിരിവിൽ വീഴ്ച; കാസർഗോഡ് അഞ്ച് മണ്ഡലം പ്രസിഡന്‍റുമാരെ മാറ്റി കെപിസിസി
കാസർഗോഡ് ജില്ലയിൽ കെപിസിസിയുടെ പ്രവർത്തന ഫണ്ട് പിരിവിൽ വീഴ്ചവരുത്തിയ അഞ്ച് മണ്ഡലം പ്രസിഡന്‍റുമാരെ തത്സ്ഥാനത്ത് നിന്നും മാറ്റി. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ ആണ് ഇവർക്കെതിരേ നടപടി സ്വീകരിച്ചത്. മണ്ഡലം പ്രസിഡന്‍റുമാരായ കെ.പി. ബാലകൃഷ്ണന്‍(കാഞ്ഞങ്ങാട്), രവി പൂജാരി(കുമ്പള), ബാബു ബന്ദിയോട്(മംഗൽപാടി), മോഹന്‍ റൈ(പൈവെളിഗെ), എ.മൊയ്ദീന്‍ കുഞ്ഞ്(മടിക്കൈ) എന്നിവർക്കെതിരെയാണ് നടപടി.
ഒരു ലക്ഷം രൂപ മണ്ഡലത്തിൽ നിന്നും പിരിച്ച് കെപിസിസിയിലേക്ക് നൽകേണ്ടിയിരുന്നു. എന്നാൽ ഒരു രൂപ പോലും ഇവർ നൽകിയില്ല. ഇതാണ് നടപടിക്ക് കാരണമായി പറയപ്പെടുന്നത്. കോണ്‍ഗ്രസിന്‍റെ സമരാഗ്‌നിയുമായി ഇവർ സഹകരിച്ചില്ലെന്നും ആരോപണമുണ്ട്.
dsfsd