മാസപ്പടി കേസില്‍ യഥാര്‍ത്ഥ കുറ്റവാളി മുഖ്യമന്ത്രി; കുഴല്‍നാടന്‍


മാസപ്പടി കേസില്‍ യഥാര്‍ത്ഥ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തന്റെ കൈകള്‍ ശുദ്ധമാണോയെന്ന് പൊതുസമൂഹത്തോട് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. വിഷയത്തില്‍ നിയമസഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ സ്പീക്കര്‍ക്കെതിരെയും മാത്യു കുഴല്‍നാടന്‍ വിമര്‍ശനമുന്നയിച്ചു.

മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ കഴിയാത്തത് കൊണ്ടാണ് സ്പീക്കര്‍ തന്നെ തടഞ്ഞത്. സ്പീക്കര്‍ ജനാധിപത്യം കശാപ്പ് ചെയ്തു. സ്പീക്കറുടെ പ്രവൃത്തി ജനം തിരിച്ചറിയട്ടെ. സഭയില്‍ എഴുതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ പറഞ്ഞാല്‍ മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
എക്‌സാലോജിക് മാസപ്പടി വാങ്ങിയത് ഒരു സേവനവും നല്‍കാതെയാണ്. അന്വേഷണ ഏജന്‍സികളും ഇത് അംഗീകരിച്ചു കഴിഞ്ഞു. സിഎംആര്‍എല്ലിന് അനുകൂലമായി വ്യവസായ നയ ഉത്തരവില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയെന്നും സിഎംആര്‍എല്‍ കരാര്‍ പൂര്‍ണമായും റദ്ദാക്കാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത് എന്നും മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി.

article-image

ascdsdxzadfsadfs

You might also like

Most Viewed