മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ പഴ്സണല്‍ സ്റ്റാഫില്‍’; അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്


ക്രൈം നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ അഡീഷണല്‍ ഇന്‍കം ടാക്സ് ഡയറക്ടര്‍ ജനറല്‍ മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗമാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായാണ് ആര്‍ മോഹനന് പഴ്സണല്‍ സ്റ്റാഫില്‍ ഇടം നല്‍കിയതെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.

ഈ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടും അദ്ദേഹത്തിൻ്റെ ഇടപെടലും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് പരാതി നൽകും. വിരമിച്ച ശേഷം നേരെ പോയത് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്കാണ്. ക്രൈം നന്ദകുമാർ ഹൈക്കോടതിയെ സമീപിച്ചാൽ ഈ കേസിൽ പുനരന്വേഷണത്തിന് സാധ്യതയുണ്ട്. ഒരു ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തെറ്റില്ല. എന്നാൽ അതേ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ വർഷങ്ങളോളം ഇരിക്കണമെങ്കിൽ അതിനുപിന്നിൽ ഉപകാരസ്മരണയാണോയെന്ന് സംശയിക്കുന്നതായും ഷോൺ ജോർജ്.

ലാവ്ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയെന്ന് അഭിമാനത്തോടെ പറയുന്ന മുഖ്യമന്ത്രി എങ്ങനെ കുറ്റവിമുക്തനായി എന്നതിലേക്കുള്ള ചൂണ്ടുപലകയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കമല ഇന്റര്‍നാഷണല്‍ എല്ലാവരും മറന്നുപോയതാണ്. ഇത് സഭയില്‍ തന്നെ ഓര്‍മ്മിപ്പിച്ചത് മുഖ്യമന്ത്രിയാണ്. ഈ ഉദ്യോഗസ്ഥന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും കേസുകളില്‍ നടത്തിയിട്ടുള്ള ഇടപെടലുകളിലും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

article-image

dvxdfsdfsdfsdfsdfs

You might also like

Most Viewed