തിരുവനന്തപുരം നാലാഞ്ചിറയില്‍നിന്ന് 12 വയസുകാരനെ കാണാതായി
നാലാഞ്ചിറയില്‍നിന്ന് 12 വയസുകാരനെ കാണാതായെന്ന് പരാതി. നാലാഞ്ചിറ കോണ്‍വെന്റ് ലൈനില്‍ ജിജോയുടെ മകന് ജോഹിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആറ് വരെ കുട്ടി വീട്ടിലുണ്ടായിരുന്നെന്നും പിന്നീട് കാണാതായെന്നും കാട്ടിയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
സമീപത്തെ സസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടി ബന്ധുവീടുകളില്‍ എത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രാവിലെ നാട്ടുകാര്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഉടനെ പോലീസില്‍ അറിയിക്കുകയായിരുന്നു.
asdadsadsadsads