പടക്കം സുരക്ഷിതത്വമില്ലാതെ കൈകാര്യം ചെയ്തു; ഫയർഫോഴ്സ് റിപ്പോർട്ട് കൈമാറി


തൃപ്പൂണിത്തുറയില്‍ പടക്കസംഭരണശാലയില്‍ ഉഗ്രസ്‌ഫോടനമുണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ഫയർ ഫോഴ്സ് റിപ്പോർട്ട് കൈമാറി. എക്സ്പ്ലോസീവ് ആക്ട് പ്രകാരം കുറ്റക്കാർക്കെതിരെ നടപടി കർശനമാക്കണമെന്നാണ് ശുപാർശ. നിയമവിരുദ്ധമായി വെടിമരുന്ന് സൂക്ഷിച്ചതായും സുരക്ഷിതത്വമില്ലാതെ കൈകാര്യം ചെയ്തെന്നും റിപ്പോർട്ടില്‍ പറയുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർബന്ധിപ്പിച്ചവ‍ർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ കെ പദ്മകുമാർ ഐപിഎസാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

അതേസമയം കേസില്‍ അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ ഇന്നും തുടരും. തിങ്കളാഴ്ച രാത്രി നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഘാടക സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരില്‍ പലരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍, ജോയിന്റ് സെക്രട്ടറി എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. രാത്രി എട്ടരയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

article-image

gjjhfgjyghghghgh

You might also like

Most Viewed