വനത്തിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച് ബേലൂര്‍ മഖ്‌ന; മയക്കുവെടി വെക്കുന്നത് ശ്രമകരം
വയനാട് ഭീതി പടര്‍ത്തിയ കാട്ടാന ബേലൂര്‍ മഖ്‌ന ആർആർടി സംഘത്തിന്റെ നിരീക്ഷണത്തിൽ. ദൗത്യ സംഘം ഇതുവരെ ആനയെ മയക്കുവെടിവെച്ചിട്ടില്ല. ആനയുടെ ലൊക്കേഷൻ മാറുന്നതാണ് പ്രധാന തിരിച്ചടി. ബേലൂര്‍ മഖ്‌ന വനത്തിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുകയാണ്. അനുകൂല സാഹചര്യം ലഭിച്ചാൽ മയക്കുവെടി വെക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. മണ്ണുണ്ടി കോളനിക്ക് സമീപമാണ് ബേലൂര്‍ മഖ്‌നയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശത്തേക്ക് നാല് കുംകിയാനകളെ കൊണ്ടുപോയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആനയെ ഇന്ന് തന്നെ മുത്തങ്ങയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്നും ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു.
ഇന്നലെ ആനയുടെ 100 മീറ്റര്‍ അടുത്തെത്തിയിരുന്നു. കുംകിയാനകളുടെ സഹായത്തോടെയെ മയക്കുവെടി വെക്കാനാകൂ എന്നും ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടു. ഇന്നലെ ചെമ്പകപ്പാറയില്‍ ദൗത്യ സംഘം ആനയെ വളഞ്ഞിരുന്നു. എന്നാല്‍, പ്രദേശത്തു നിന്ന് ആന നടന്നുനീങ്ങിയതാണ് വെല്ലുവിളിയായത്.
bnvbnb vvb