ബേലൂർ മഖ്ന കർണാടക അതിർത്തിയിലേക്ക്; ദൗത്യസംഘം സജ്ജം, കുങ്കിയാനകള്‍ എത്തി


വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്ന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം. ആനയുടെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ അനുസരിച്ച് ചാലിഗദ്ദ പ്രദേശത്ത് നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറി മണ്ണുണ്ടി കോളനി പരിസരത്താണെന്ന് കണ്ടെത്തിയിരുന്നു. ബേഗൂർ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗർ ഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ആന ഇപ്പോൾ നീങ്ങുന്നത്. നാഗര്‍ഹോള വനമേഖലയിലെ ബാവലിയിലെത്താൻ ആനയ്ക്ക് ഏഴുകിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാൽ മതി.

കാട്ടാനയെ പിടികൂടുന്നതിന് ഡിഎഫ്ഒ ഷജ്‌ന കരീമിന്‍റെ നേതൃത്വത്തിലുള്ള ദൗത്യസംഘം സ്ഥലത്തെത്തിയിരുന്നു. നാല് കുങ്കിയാനകളെയും ബാവലിയില്‍ എത്തിച്ചിട്ടുണ്ട്. അഞ്ചു ഡിഎഫ്ഒമാരും നാലു വെറ്റിനറി ഡോക്ടർമാരും സംഘത്തിലുണ്ട്. ആന കാടിറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. മയക്കുവെടിവെച്ച് പിടികൂടിയാൽ ആനയെ മുത്തങ്ങക്യാമ്പിലേക്ക് മാറ്റും. അതേസമയം ആന കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു.

article-image

fdfgggfgddfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed