പാലക്കാട് നഗരം ഇനി പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാകും


പാലക്കാട് നഗരം ഇനി പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാകും. രാജ്യത്ത് തന്നെ ആദ്യമായാകും ഒരു നഗരസഭ മുൻകൈയെടുത്ത് നഗരത്തെ ക്യാമറ നിരീക്ഷണത്തിലാകുന്നത്. ഈ മാസം മുതൽ തന്നെ ക്യാമറകൾ പ്രവർത്തിച്ചുതുടമെന്നാണ് നാഗസഭ അധികൃതർ അറിയിക്കുന്നത്. പരീക്ഷണ നിരീക്ഷണം തുടങ്ങി. നഗരപരിധിയിൽ പ്രധാനപ്പെട്ട ജംക്‌ഷനുകൾ, റോഡ്, ഓഫിസ്, കോളനികൾ ഉൾപ്പെടെ 55 പോയിന്റുകളായി 170 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്.

ഇതിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ ജില്ലാ പൊലീസ് ഓഫിസിലെ കൺട്രോൾ റൂമിൽ തൽക്ഷണം കാണാനാകും. നഗരസഭാ അതിർത്തിക്കപ്പുറം ചന്ദ്രനഗർ ദേശീയപാത വരെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും ഈ മാസം തന്നെ പദ്ധതി നഗരത്തിനു സമർപ്പിക്കുമെന്നും നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് അറിയിച്ചു.

നഗര സുരക്ഷയും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ഏറെ സഹായകരമാകുന്ന പദ്ധതികൂടിയാണിത്. ശേഖരിക്കുന്ന ദൃശ്യങ്ങൾ 2 മാസം വരെ സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ട്. രാത്രി നിരീക്ഷണവും സാധ്യമാണ്. പൊലീസ് സുരക്ഷയ്ക്കു പുറമെ നഗരത്തിലെ മാലിന്യം തള്ളൽ ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾക്കും ഇതോടെ ഒരു പരിധി വരെ പരിഹാരമാകും. മാലിന്യം തള്ളുന്നവരെ കണ്ടെത്താനുമാകും. പദ്ധതി പ്രാവർത്തികമാകുന്നതോടെ പൂർണമായും ക്യാമറ നിരീക്ഷണമുള്ള നഗരമായി പാലക്കാട് മാറും. അത്യാവശ്യ ഘട്ടങ്ങളിൽ സ്വകാര്യ സിസിടിവി ദൃശ്യങ്ങളെയാണ് പൊലീസ് ഇപ്പോൾ ആശ്രയിക്കുന്നത്.

article-image

dsddads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed