ദയാവധത്തിനു തയ്യാർ’ ബോർഡ് സ്ഥാപിച്ച വൃദ്ധ ദമ്പതികൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസും ബിജെപിയും
പെൻഷൻ തുക ലഭിക്കാതെ ബോർഡ് മാറ്റില്ലെന്നും പ്രതിഷേധം അവസാനിപ്പിക്കുന്നും വൃദ്ധ ദമ്പതികൾ പെൻഷൻ ലഭിക്കാതെ വനതോടെ ദയവദത്തിന് തയ്യാറെന്ന് ബോർഡ് വെച്ച സംഭവത്തിൽ സഹായവുമായി യൂത്ത് കോൺഗ്രസും ബിജെപിയും. മുടങ്ങിയ പെൻഷൻ കിട്ടുന്നത് വരെ യൂത്ത് കോൺഗ്രസ് 1600 രൂപ മാസം നൽകും.
അരിയും പച്ചക്കറിയും ബി ജെ പി എത്തിച്ച് നൽകി. എന്നാൽ ബോർഡ് മാറ്റണമെന്ന് സിപിഐഎം അടിമാലി ഏരിയാ സെക്രട്ടറിയും, ലോക്കൽ സെക്രട്ടറിയും ആവശ്യപ്പെട്ടതായി വൃദ്ധ ദമ്പതികൾ. സിപിഐഎം നേതാക്കൾ നേരിട്ട് എത്തി ആയിരം രൂപയും ഇരുവർക്കും ആയി കൈമാറി.
പെൻഷൻ മുടങ്ങിയതിൽ ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. വികലാംഗയായ 63കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസുമാണ് പെട്ടിക്കടയ്ക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികൾ പറയുന്നു.
adsadsadsadsads