എക്‌സാലോജിക്കിനെതിരായ SFIO അന്വേഷണം; വീണ വിജയൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കില്ല


എക്സാലോജിക് കമ്പനിക്കെതിരായ SFIO അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ നൽകിയ ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കില്ല. ഇന്ന് ലിസ്റ്റ് ചെയ്യപ്പെട്ട കേസിൽ ഈ ഹർജി ഉൾപ്പെട്ടിട്ടില്ല. ഹർജി തിങ്കാളാഴ്ച പരിഗണിക്കുമെന്നാണ് വിവരം. എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽ‌കിയിരിക്കുന്നത്.

കുൽക്കർണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹർജി നൽകിയത്. സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ എസ്എഫ്ഐഒ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിനെതിരെ എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്ഐഡിസിയും നേരത്തെ കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സിഎംആർഎല്ലിൽ രണ്ട് ദിവസം നീണ്ട പരിശോധന നടത്തിയിരുന്നു. നേരിട്ട് ഹാജരാകാനോ, രേഖകൾ സമർപ്പിക്കാനോ നിർദ്ദേശിച്ച് വീണയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കും.

article-image

saddsadsdsdsdsdsds

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed