കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കുറ്റപത്രം


കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം നൽകി. 72 ആം നാളായ വ്യാഴാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ജില്ല റൂറൽ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് കോടി രൂപയുടെ സാമ്പത്തിക ബാധ്യത തീർക്കുകയാണ് തട്ടികൊണ്ടുപോകലിന് പ്രേരിപ്പിച്ചത്. 2021 മുതൽ തുടങ്ങിയ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നാണ് കണ്ടെത്തൽ. ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവുമാണ് പ്രതിപ്പട്ടികയിലുള്ളത്. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മരണഭയം ഉണ്ടാക്കും വിധം കുട്ടിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തൽ. ബാലനീതി നിയപ്രകാരവും കേസുണ്ട്. ഓയൂർ പ്ലാൻ വിജയിച്ചാൽ മറ്റ് കുട്ടികളേയും തട്ടി കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടതായി കുറ്റപത്രം പറയുന്നു.

ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാർ, ഭാര്യ എം.ആർ.അനിതാകുമാരി, മകൾ പി.അനുപമ എന്നിവർ മാത്രമാണ് പ്രതികൾ. ആറുവയസുകാരിയുടെ സഹോദരനാണ് കേസിലെ ഏക ദൃക്‌സാക്ഷി. കൂടാതെ 160 സാക്ഷികളുണ്ട്. 150 തൊണ്ടി മുതലുകൾ, ലാപ്ടോപ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ അന്വേഷണ സംഘം ശേഖരിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവിെൻറ ഫോണിലേക്ക് വിളിച്ചത് അനിത കുമാരിയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. മറ്റ് ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം.ജോസിന്‍റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് അന്വേഷിച്ചത്. തിരുവനന്തപുരത്ത് ജയിലില്‍ കഴിയുന്ന പ്രതികള്‍ കേസില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. നവംബർ 27ന് വൈകീട്ടാണ് ട്യൂഷൻ കഴിഞ്ഞ് സഹോദരനോടൊപ്പം വരുന്ന വഴി ആറ് വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം ഉച്ചയോടെ കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് തമിഴ്‌നാട് തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

article-image

defdfdfsds

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed