സ്ഫോടന പരന്പര; പാക്കിസ്ഥാനിൽ 22 മരണം


പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയ ഓഫീസുകള്‍ക്ക് നേരെയുണ്ടായ രണ്ട് ബോംബ് സ്ഫോടനങ്ങളില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലേറേ പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. രാജ്യത്ത് വ്യാഴാഴ്ച പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. പിഷിന്‍ ജില്ലയില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ നടന്ന ആദ്യ സ്ഫോടനത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഓഫീസിന് പുറത്ത് ബാഗിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം. 

അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള ഖില്ല സെയ്ഫ് ഉള്ള ജില്ലയില്‍ ജമിയത്ത് ഉലമ−ഇ−ഇസ്ലാം (ജെയുഐ−എഫ്) ഓഫീസിന് സമീപം ആണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പാക്കിസ്ഥാന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് ഒരുദിവസം മുമ്പ് നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

article-image

cvv

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed