വിദേശ സര്‍വകലാശാലകളുടെ വാണിജ്യ താത്പര്യമടക്കം പരിശോധിച്ച ശേഷം അന്തിമ തീരുമാനം: ആര്‍.ബിന്ദു


വിദേശ സര്‍വകലാശാല വിഷയത്തില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. വിദേശ സര്‍വകലാശാലകളുടെ വാണിജ്യ താത്പര്യമടക്കം പരിശോധിച്ച ശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ആലോചന ആവശ്യമാണ്. സംസ്ഥാനത്തിന്‍റെ ജാഗ്രതാപൂര്‍വമായ കരുതലോടുകൂടിത്തന്നെ കിട്ടാവുന്ന സാധ്യതകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ സൂചിപ്പിച്ചത്. വിദേശ സര്‍വകലാശാലകള്‍ കടന്നുവരുമ്പോള്‍ വാണിജ്യപരമായ താത്പര്യങ്ങള്‍ അവര്‍ക്കുണ്ടോയെന്നും കുട്ടികള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോയെന്നും പരിശോധിക്കും. 

ഇടതുപക്ഷത്തിന്‍റെ നയങ്ങളെപ്പറ്റി മാധ്യമങ്ങള്‍ വേവലാതിപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തിലെ എസ്എഫ്‌ഐയുടെ ആശങ്ക പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

article-image

dfdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed