കലാഭവൻ മണിയുടെ സ്മാരകം പ്രഖ്യാപനമായി ഒതുങ്ങി; പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് കുടുംബം


സംസ്ഥാന സർക്കാരിനെതിരെ നടൻ കലാഭവൻ മണിയുടെ കുടുംബം. ഇടത് സഹയാത്രികനായ കലാഭവൻ മണിയെ സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപണം. കലാഭവൻ മണിക്ക് സ്‌മാരകം വേണം. കലാഭവൻ മണിയുടെ സമരകം പ്രഖ്യാപനമായി ഒതുങ്ങിയെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. വേണ്ടിവന്നാൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും ആർ എൽ വി രാമകൃഷ്ണൻ വ്യക്തമാക്കി.

അദ്ദേഹം മരിച്ചിട്ട് ഈ മാർച്ച് ആറിന് 8 വർഷമാകുകയാണ് ഇതുവരെ അദ്ദേഹത്തിന്റെ നാട്ടിൽ ഒരു സ്മാരകം ഒരുക്കിയിട്ടില്ല. ചരമ വാർഷികത്തിലെങ്കിലും സ്മാരകത്തിന്റെ തറക്കലിടൽ വേണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു.

ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ല.

സർക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു. മണിയോട് ഫോക് ലോർ അക്കാദമി വിവേചനം കാണിക്കുന്നു. സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ആർഎൽവി രാമകൃഷ്ണൻ വ്യക്തമാക്കി.

article-image

zdvzv

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed